പ്രിയങ്ക ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി മന്ത്രി. ബിഹാറിലെ ആരോഗ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വിനോദ് നാരായണ്‍ ഝായാണ് പ്രിയങ്കയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. സൗന്ദര്യം ഉള്ളതുകൊണ്ടാണ് പ്രിയങ്കയ്ക്ക് സ്ഥാനം ലഭിച്ചതെന്നായിരുന്നു വിനോദ് ഝായുടെ പരാമര്‍ശം.